
കാസർകോട് : ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ. ഇന്ന് രാവിലെയാണ് സംഭവം.
നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിൽ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഗതാഗതം പൂർണമായും തടസപ്പെട്ടു.
വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. അപകടത്തിൽ കണ്ണൂർ ഭാഗത്തേക്ക് പോയിരുന്ന വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേഘ കൺസ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്ന ഇടത്താണ് വീരമലക്കുന്ന് ഉള്ളത്.അതീവ ജാഗ്രത പട്ടികയിൽ നേരത്തെ തന്നെ ഇവിടം ഉൾപ്പെടുത്തിയിരുന്നു.
മുൻപും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു ലൈൻ ആക്കി നിർത്തിയിരുന്നു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കുന്ന് ഇടിഞ്ഞുവീണത്.ഇതോടെ പ്രദേശവാസികൾ ആശങ്കയിലായിരിക്കുകയാണ്.
സ്ഥലത്ത്ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.