തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും പൊള്ളുന്ന വില; കിലോയ്ക്ക് തൊണ്ണൂറിനു മുകളില്‍;വെളിച്ചെണ്ണ വില 500 ന് അടുത്ത്; തേങ്ങ മോഷണം കേരളത്തിൽ വ്യാപകം

Spread the love

കോട്ടയം:തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കൂടിയതോടെ നാട്ടിൽ തേങ്ങ മോഷണവും പെരുകി. സംസ്ഥാനത്ത് അടുത്തിടെയായി തേങ്ങാ മോഷണം പോകുന്നുവെന്ന പരാതിയുമായി കര്‍ഷകര്‍ പോലീസിനെ സമീപിക്കുന്നതു പതിവാകുന്നു. തേങ്ങയ്ക്കു വിലക്കയറ്റമുണ്ടായതിനു പിന്നാലെ കൃഷിയിടങ്ങളിലെ തേങ്ങ മോഷണം കൂടുതലായെന്നു കര്‍ഷകര്‍ പറയുന്നു.

video
play-sharp-fill

തേങ്ങായ്ക്കു വില ഉയര്‍ന്നതിനു പിന്നാലെ കള്ളന്‍മാര്‍ സജീവമാകുന്നതു കര്‍ഷകര്‍ക്കും പോലീസിനും ഏറെ തലവേദയായാണ്. സി.സി. ടിവി വെച്ച്‌ കള്ളന്മാരെ പിടിക്കാം എന്നതാണ് പോലീസിനു മുന്നില്‍ ഉള്ള ഏക വഴി. കള്ളന്മാരെ പിടിക്കാന്‍ തെങ്ങിന്‍ തോട്ടങ്ങളിലും കൊപ്രാകളങ്ങളിലും സി.സി.ടിവി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണു കര്‍ഷകര്‍.

മോഷണ മുതല്‍ ആരുടേതാണെന്ന് ഉറപ്പിക്കാന്‍ ഉടമയ്ക്കും സാധിക്കുന്നില്ല. ഇതോടെ പ്രദേശത്തു സംശയാസ്പദമായ രീതിയില്‍ കാണുന്ന വാഹനങ്ങള്‍ മാത്രമാണു പല കേസുകളിലും ലഭിയ്ക്കുന്ന ഏക തെളിവ്. ഒരു തോട്ടത്തില്‍ തന്നെ രണ്ടു തവണ മോഷണം നടന്ന കേസുകളും ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group