
ചെന്നൈ: ഡെങ്കിപ്പനി സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന വിജയ് ദേവരകൊണ്ട ആശുപത്രി വിട്ടു.
കഴിഞ്ഞ കുറച്ച് ദിസങ്ങളായി താരം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വീട്ടിലെത്തിയ വിജയ്ക്ക് ഡോക്ടർമാർ പൂർണവിശ്രമമാണ് നിർദ്ദേശിച്ചിട്ടുള്ളത്.
താരത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണ്. ഡോക്ടമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. എത്രയും വേഗം ഏറ്റെടുത്ത ജോലികളിലേക്ക് തിരികെ വരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ചികിത്സയുമായി നന്നായി പ്രതികരിക്കുന്നുണ്ട്. ഒരു ചിത്രത്തിന് വേണ്ടിയുള്ള പ്രമോഷണല്‍ അഭിമുഖങ്ങള്‍ ഉടൻ ആരംഭിക്കും’- അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.