
മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. എട്ട് വര്‍ഷത്തിനുശേഷം സ്പിന്നര്‍ ലിയാം ഡോസൺ ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ലോര്‍ഡ്സ് ടെസ്റ്റില്‍ കളിച്ച ഷൊയ്ബ് ബഷീര്‍ പരിക്കുമൂലം പുറത്തായി. ആദ്യ മൂന്ന് ടെസ്റ്റിലേതിന് സമാനമായി മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമെന് ന കോംബിനേഷന്‍ തന്നെയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റിലും ഇംഗ്ലണ്ട് പരീക്ഷിക്കുന്നത്. ഓള്‍ റൗണ്ടര്‍ കൂടിയായ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിലും ജോ റൂട്ടിന്‍റെ പാര്‍ട് ടൈം സ്പിന്നിലുമാണ് ഇംഗ്ലണ്ടിന്‍റെ മറ്റു ബൗളിംഗ് സാധ്യതകള്‍.
2017ൽ നോട്ടിംഗ്ഹാമില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് സ്പിന്നര്‍ ലിയാം ഡോസണ്‍ അവസാനമായി ഇംഗ്ലണ്ട് കുപ്പായത്തില്‍ കളിച്ചത്. 2016ലെ ഇന്ത്യൻ പര്യടനത്തിലായിരുന്നു ഡോസണ്‍ ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ അരങ്ങേറിയത്. കരിയറില്‍ ഇതുവരെ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിച്ച ഡോസണ്‍ ഏഴ് വിക്കറ്റുകളാണ് ആകെ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 212 മത്സരങ്ങളില്‍ 10731 റണ്‍സും 371 വിക്കറ്റുകളാണ് ഡോസന്‍റെ പേരിലുള്ളത്.
മികച്ച ബാറ്റര്‍ കൂടിയായ ഡോസന്‍റെ വരവ് ഇംഗ്ലണ്ട് ബാറ്റിംഗിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. ഡോസൺ കൂടി പ്ലേയിംഗ് ഇലവനില്‍ എത്തിയതോടെ ഇംഗ്ലണ്ടിന് 11ാം നമ്പറില്‍ വരെ ബാറ്റ് ചെയ്യാന്‍ കഴിയുന്നവരായി. അഞ്ച് മത്സര പരമ്പരയില്‍ രണ്ട് ടെസ്റ്റുകള്‍ ജയിച്ച ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ.