വാഹനത്തിൻ്റെ പിഴത്തുക കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഓഫീസിലെത്തി; ഓഫീസ് സമയം കഴിഞ്ഞതായി അറിയിച്ച മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറെ താക്കോല്‍ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; നെറ്റിയില്‍ നാല് തുന്നലുകള്‍; ഈരാറ്റുപേട്ട ആർ.ടി ഓഫിസിലെ ഏജന്റായ പ്രതി അറസ്റ്റിൽ

Spread the love

തിരുവല്ല: വാഹനത്തിൻ്റെ പിഴത്തുക കുറയ്ക്കണം എന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഓഫിസില്‍ എത്തി.

ഓഫീസ് സമയം കഴിഞ്ഞതായി അറിയിച്ച മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറെ ആക്രമിച്ച സംഭവത്തില്‍ ഏജന്റിനെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ആർ.ടി ഓഫിസിലെ ഏജന്റായ പട്ടൂർ പറമ്പില്‍ വീട്ടില്‍ 31 കാരനായ മാഹിൻ ആണ് പിടിയിലായത്.

തിരുവല്ല റവന്യൂ ടവറില്‍ പ്രവർത്തിക്കുന്ന പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിലെ അസി. മോട്ടോർ ഇൻസ്പെക്ടർ ആർ. സന്ദീപിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിൻ്റെ പിഴത്തുക കുറയ്ക്കണം എന്ന ആവശ്യപ്പെട്ട് ഓഫിസില്‍ എത്തിയ മാഹിനോട് ഓഫിസ് സമയം കഴിഞ്ഞതായി മർദനമേറ്റ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ പ്രകോപിതനായ മാഹിൻ വനിതാ ജീവനക്കാർ ഉള്‍പ്പെടെ ഉള്ളവരെ അസഭ്യം പറഞ്ഞ ശേഷം കയ്യില്‍ കരുതിയിരുന്ന താക്കോല്‍ക്കൂട്ടം ഉപയോഗിച്ച്‌ സന്ദീപിനെ ആക്രമിക്കുകയായിരുന്നു.

തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബഹളം കേട്ട് ഓടിയെത്തിയ സമീപ ഓഫിസുകളിലെ ജീവനക്കാരും ചേർന്ന് മാഹിനെ കീഴ്പ്പെടുത്തി തിരുവല്ല പൊലീസിന് കൈമാറി. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപിന്റെ നെറ്റിയില്‍ നാല് തുന്നലുകള്‍ ഇടേണ്ടി വന്നു. പ്രതിയെ പിന്നീട് കോടതി ഹാജരാക്കുമെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.