കർക്കിടക വാവുബലി ജൂലൈ 24 ന്; ലണ്ടൻ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ പിതൃപൂജകൾക്കും ബലിതർപ്പണത്തിനും ഒരുക്കങ്ങൾ പൂർത്തിയായി

Spread the love

ലണ്ടൻ: ലണ്ടൻ – കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ദിനമായ ജൂലൈ 24 ന് ബലി തർപ്പണത്തിനും പിതൃപൂജകൾക്കും ഒരുക്കങ്ങൾ പൂർത്തിയായി.

ഹൈന്ദവ വിശ്വാസപ്രകാരം ഏറെ പ്രധാന്യമുള്ള മാസമാണ് രാമായണ മാസം. ഈ മാസത്തിൽ പൂർവ്വികർക്കായ് അമാവാസി ദിവസം ചെയ്യുന്ന ശ്രാദ്ധകർമ്മം അഥവാ കർക്കിടക വാവുബലിയും ഏറെ പ്രാധാന്യം നിറഞ്ഞതാണ്.

മൺമറഞ്ഞുപോയ പിതൃക്കൾക്കു വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമ്മം ആണ് ബലിയിടൽ . ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 11.30 മുതൽ ഉച്ച കഴിഞ്ഞ് 3 വരെ കെൻ്റിലെ റോച്ചസ്റ്റർ റിവർ മെഡ് വേയിൽ ബലിതർപ്പണ ചടങ്ങുകളും പിതൃപൂജകളും നടക്കുന്നതാണ്.