മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ച്കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

Spread the love

 

സ്വന്തംലേഖകൻ

video
play-sharp-fill

തിരുവനന്തപുരം:മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ഒമ്പത് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. വാരങ്കല്‍ ജില്ലയിലെ ഹനാംകൊണ്ടയില്‍ ചൊവ്വാഴ്ചയാണ് മദ്യപിച്ച് എത്തിയ പ്രതി ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ കുഞ്ഞ് മരിച്ചത്.

മാതാപിതാക്കളോടൊപ്പം ടെറസില്‍ ഉറങ്ങുകയായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ 25-കാരനായ പ്രതി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. കുഞ്ഞിനെ കാണാതായതറിഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പ്രതി കുഞ്ഞിനെ ബലാല്‍സംഗം ചെയ്യുന്നത് കണ്ടത്. കുഞ്ഞ് ഉണര്‍ന്ന് കരയാന്‍ തുടങ്ങിയതോടെ ഇയാള്‍ വായും മൂക്കും അമര്‍ത്തിപ്പിടിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടി കുട്ടി മരിക്കുകയായിരുന്നു.
ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വിട്ടുനല്‍കി. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group