മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള പാവങ്ങളുടെ പടയാളിയായിരുന്നു വിഎസ്; കമ്മ്യൂണിസ്റ്റുകാരെയും സാധാരണ ജനങ്ങളെയും പ്രചോദിപ്പിച്ച ഇതിഹാസം :ബൃന്ദ  കാരാട്ട്

Spread the love

വിഎസ് ഞങ്ങൾക്ക് ഏറ്റവും അടുത്ത ആൾ ആയിരുന്നു, മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള സാധാരണക്കാരുടെ പടയാളിയായിരുന്നു അദ്ദേഹം എന്ന് മുതിർന്ന സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. പ്രായവും മരണവും തടയാനുള്ള ശാസ്ത്രം നമ്മുടെ കയ്യിലില്ല, അദ്ദേഹത്തിന് 102 വയസ്സായിരുന്നു.  ഞങ്ങൾക്ക് അദ്ദേഹം എന്നും ഒരു ചരിത്രത്തിന്റെ ഭാഗമാണ്. അദ്ദേഹം ചരിത്രം സൃഷ്ടിച്ചു കമ്മ്യൂണിസ്റ്റുകാരെയും സാധാരണ ജനങ്ങളെയും പ്രചോദിപ്പിച്ച ഇതിഹാസമാണ് വിഎസ് എന്നും ബൃന്ദ പറഞ്ഞു.

വിഎസ് ധീരനായ പോരാളിയാണ് കേരളത്തിലും ഇന്ത്യയിലും ഉടനീളം നീതിക്കായി അദ്ദേഹം പോരാടി. ചെറുപ്പകാലം മുതൽ തന്നെ അടിച്ചമർത്തപ്പെട്ടവരുടെ വേദന മനസ്സിലാക്കിയ ആളാണ് വിഎസ്. സാധാരണക്കാർക്ക് എപ്പോഴും പ്രചോദനമാകാൻ അദ്ദേഹത്തിന് ആയി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും സോഷ്യലിസത്തിനായി പാർട്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രവും വികസത്തിന്റെ ജീവിതവുമായി ചേർന്ന് കിടക്കുന്നു. അനീതിക്കെതിരെയുള്ള പോരാട്ടത്തിൽ എന്നും തനിക്ക് പ്രചോദനമാകുന്ന ആളാണ് വിഎസ് എന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞാൻ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും ബൃന്ദ  കാരാട്ട് അറിയിച്ചു.