പ്രാണനില്‍ പടർന്ന ഇരുട്ടില്‍, നിസഹായയായി നിന്ന വേളയില്‍ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്; വിഎസിന് അന്ത്യാഭിവാദങ്ങളർപ്പിച്ച് കെകെ രമ

Spread the love

വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുസ്മരിച്ച്‌  എംഎൽഎ കെകെ രമ. തന്റെ ഫേസ്ബുക് ബുക്ക് പേജിലൂടെയാണ് വിഎസിന് രമ അന്ത്യാഞ്ജലി അർപ്പിച്ചത്.

പ്രാണനില്‍ പടർന്ന ഇരുട്ടില്‍, നിസഹായയായി നിന്ന വേളയില്‍ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവാ’യിരുന്നു വിഎസ് എന്നതായിരുന്നു രമയുടെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണ രൂപം. .ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പട്ടതിന് പിന്നാലെ വിഎസ് വീട്ടിലെത്തി തന്നെ സാന്ത്വനിപ്പിക്കുന്നതിന്റെ ചിത്രം പങ്കുവച്ചാണ് രമ കുറിപ്പ് പങ്കുവചിരിക്കുന്നത്.

സിപിഎമ്മിനുള്ളിലെ എതിര്‍പ്പുകള്‍ വകവയ്ക്കാതെയായിരുന്നു ടിപി കൊല്ലപ്പെട്ടതിന് പിന്നാലെ ഒഞ്ചിയത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാവങ്ങളായ ഒരു കൂട്ടം ജനതക്ക് ഒപ്പം നിന്ന, കരയുന്നവർക്ക് കൂട്ടുനിന്ന അവരെ ചേർത്തുപിടിച്ച ഒരു മനുഷ്യ മനസ്സിനുടമയായിരുന്നു വിഎസ്.