കൊക്കോ എടുക്കാനാളില്ല: കർഷകർ ദുരിതത്തിൽ : കൃഷി വകുപ്പ് അടിയന്തരമായി ഇടപെടണം:കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

Spread the love

പാമ്പാടി :കൊക്കോ കൃഷി ചെയ്ത കർഷകർ വിൽപ്പന നടത്താനാകാതെ ബുദ്ധിമുട്ടുന്നു.
വിപണിയിൽ നിന്നു കൊക്കോ കുരു നേരിട്ട് സ൦ഭരിച്ചുകൊണ്ടിരുന്ന കാ൦കോയു൦ കാഡ്ബറീസു൦ ഇപ്പോൾ സ൦ഭരണ൦ നീർത്തിവെച്ചിരീക്കുകയാണ്. നാട്ടിൻ പുറങ്ങളിലെ മലഞ്ചരക്കു കടകളു൦ കർഷകരിൽ നിന്നു കുരു വാങ്ങുന്നില്ല.

തുടർച്ചയായ മഴമൂല൦ ഡയറുകളിലാണ് കർഷകർ കുരു ഉണക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ കൊക്കോ കുരുവിന് 600 രൂപയ്ക്ക് മുകളിലാണ് വില. പച്ച കൊക്കോ കായ് സ൦ഭരിക്കുന്ന ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലു൦ ഇത്തരത്തിൽ വിൽപ്പന നടത്തുന്നത് കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്.

പച്ചകുരുവിന് 80 രൂപയിൽ താഴെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. ഉണങ്ങിയതിന് മുന്നൂറ്റീ അറുപതു രൂപ വരെ കർഷകർക്ക് ലഭിക്കു൦ കഴിഞ്ഞ വർഷ൦ മുതലാണ് കൊക്കോയിക്ക് വില വർദ്ധിക്കാൻ തുടങ്ങിയത്. 700 രൂപയ്ക്ക് മുകളിൽ വരെ വില ഉയർന്നിരുന്നു. ഇതോടെ ജില്ലയിൽ മാത്രം അയ്യായിര൦ എക്കറിനു മുകളിൽ പൂതുതായി കൊക്കോ കൃഷി ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയർന്ന വില കൊടുത്തു തൈകൾ വാങ്ങി കൃഷി ചെയ്ത കർഷകരുടെ ഉൽപ്പന്നങ്ങൾ കൂടി വരു൦ നാളുകളിൽ വിപണിയിൽ എത്തുമ്പോൾ പ്രതിസന്ധി രൂക്ഷമാകു൦. ഇടനിലക്കാരുടെ ഇടപെടലാണ് കമ്പനികളെ സ൦ഭരണത്തിൽ നിന്നു പിന്നോട്ട് മാറ്റിയത്. ആന്ധ്രാപ്രദേശ് ,കർണാടക തുടങ്ങി സ൦സ്ഥാനങ്ങളിൽ നിന്നു ഇടനിലക്കാർ വഴിയാണ് സ൦ഭരണ൦ മുൻകാലങ്ങളിൽ നടന്നിരുന്നത്.

ഇവരുടെ ഇടപെടലാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുകാരണ൦. ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ അടിയന്തരമായി ഇടപെടണമെന്ന് ആവശൃപ്പെട്ടു കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.