വൈക്കം നിയോജക മണ്ഡലത്തിലെ ഒമ്പത് റോഡുകൾക്ക് നിർമ്മാണാനുമതി ലഭിച്ചതായി കെ. ഫ്രാൻസിസ് ജോർജ് എംപി

Spread the love

വൈക്കം: വൈക്കം നിയോജക മണ്ഡലത്തിലെ 9 റോഡുകള്‍ പിഎംജിഎസ്‌വൈ പദ്ധതിയുടെ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെടുത്തി നിർമാണപ്രവർത്തനങ്ങള്‍ക്ക് അനുമതിയായതായി കെ.ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.

റോഡുകള്‍ ഏറ്റെടുത്ത് നിർമാണ നടപടികള്‍ ആരംഭിക്കുന്നതിന് അനുമതി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്‍റ് പോള്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ എംപിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

കപിക്കാട് -കല്ലുപുര- വാക്കേത്തറ റോഡ്, വെച്ചൂർ ഔട്ട് പോസ്റ്റ് – മറ്റം – കൊടുതുരുത്ത് റോഡ്, തലയോലപ്പറമ്ബ് ഡി.ബി കോളജ് കല്ലുങ്കല്‍ – കോലോത്ത് റോഡ്, പുത്തൻപാലം – പുന്നപ്പൊഴി – പാലച്ചുവട് – കല്ലറ റോഡ്, കൊല്ലശേരി – പാറേല്‍ സൊസൈറ്റി റോഡ്, ഇറുമ്ബയം പോസ്റ്റ് ഓഫീസ് – മധുരവേലി റോഡ്, തലയോലപ്പറമ്ബ്പാലം – കോലത്താർ കനാല്‍ റോഡ്, കോനേരി- ആലങ്കേരി – പാടശേഖരം റോഡ്, കളത്രക്കരി -വടയാർ കടത്തുകടവു റോഡ് തുടങ്ങി ജനവാസ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആറു മുതല്‍ എട്ടു മീറ്റർ വരെ വീതിയുള്ള മണ്‍റോഡുകളും സമാന തരത്തിലുള്ള റോഡുകളുമാണ് പ്രാഥമിക ലിസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group