കേരള വേലൻ മഹാജനസഭയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസും മെറിറ്റ് അവാർഡ് വിതരണവും വൈക്കത്ത് നടത്തി.

Spread the love

വൈക്കം: കേരള വേലൻ മഹാജനസഭയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസും മെറിറ്റ് അവാർഡ് വിതരണവും നടത്തി. വൈക്കം സതാഗ്രഹ സ്മാരക ഹാളിൽ സംസഥാന വൈസ് പ്രസിഡൻ്റ് കെ.വി.അജിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു.

ജീവിതത്തെയും വായനയേയും യാത്രയേയുമൊക്കെ ലഹരിയാക്കി കുട്ടികൾ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഠിനാദ്ധ്വാനം ചെയ്യണമെന്ന് സി.കെ.ആശ എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

യോഗത്തിൽ കുമ്പളങ്ങി പഞ്ചായത്തിലെ മികച്ച അങ്കണവാടി അധ്യാപികയായി തെരഞ്ഞെടുക്കപ്പെട്ട ജയശ്രീ, ശ്രീലങ്കയിൽ നടന്ന ട്രയാംഗുലർ ഇൻ്റർനാഷണൽ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ എസ്. ഗോകുൽജിത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിവർക്കും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും എസ് ഐ കെ.വി.സന്തോഷ് ഉപഹാരങ്ങൾ നൽകി. ജിജോചിറ്റടി മോട്ടിവേഷൻ ക്ലാസും മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവൽക്കരണ ക്ലാസ് എസ്

ഐ കെ.കണ്ണദാസും നയിച്ചു. ജനറൽ സെക്രട്ടറി കെ.ഇ. മണിയൻ, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ്.എസ്. രാധാകൃഷ്ണൻ, സംസ്ഥാന ട്രഷറർ പി.വി. ഷാജിൽ , അഡ്വ.ആശാ മോൾ, വി. രാജേഷ്, വൈക്കം താലൂക്ക് പ്രസിഡൻ്റ് എം.കെ.രവി ,സെക്രട്ടറി ബി.മുരളി തുടങ്ങിയവർ സംബന്ധിച്ചു.