
കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണ വില വർധിച്ചു, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.
ഇന്ന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,440 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 9180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വര്‍ധിച്ചത്.
അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്. സ്വര്‍ണവില അടിക്കടി ഉയര്‍ന്നു തുടങ്ങിയതോടെ പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ പറ്റുമെന്നതാണ് ഇതിന്റെ നേട്ടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.