അറ്റക്കുറ്റപ്പണി പൂര്‍ത്തിയായി; കേരളം വിടാനൊരുങ്ങി ബ്രിട്ടീഷ് യുദ്ധവിമാനം; എഫ്- 35 നാളെ മടങ്ങും

Spread the love

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 നാളെ മടങ്ങും.

അറ്റകുറ്റപ്പണി പൂർത്തിയാക്കിയ യുദ്ധവിമാനത്തെ ഇന്ന് ഹാങ്ങറില്‍ നിന്ന് പുറത്തിറക്കും.
ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും പവർ യൂണിറ്റിലെ പ്രശ്നങ്ങളും ബ്രിട്ടനില്‍ നിന്ന് എത്തിയ വിദഗ്ധസംഘം പരിഹരിച്ചു.

യുദ്ധവിമാനം മടങ്ങിയാല്‍ ഉടൻ 14 അംഗ വിദഗ്ധസംഘവും തിരുവനന്തപുരത്തുനിന്ന് തിരികെ പോകും. കഴിഞ്ഞ ജൂണ്‍ 14നാണ് F-35 അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്നുമുതലുള്ള പാർക്കിംഗ് ഫീസ്, വിമാനത്താവള നടത്തിപ്പുകാരായ അദാനിക്ക് കൈമാറണം. അറ്റകുറ്റപണിക്കായി ഹാങ്ങറിലേക്ക് മാറ്റിയതിന്റെ വാടക എയർ ഇന്ത്യയ്ക്ക് നല്‍കണം. കേന്ദ്രസർക്കാർ ഇടപെടല്‍ ഉണ്ടായാല്‍ വാടക കുറയ്ക്കും.