ആന്ധ്രയിൽ നിന്നും മത്സ്യം കൊണ്ടുവരുന്നതിന്റെ മറവിൽ കഞ്ചാവ് കടത്ത്; മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Spread the love

മലപ്പുറം: മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ എടക്കര പോലീസിന്റെ പിടിയിലായി.

കൊണ്ടോട്ടി കൊളത്തൂർ സ്വദേശി പുതിയ വീട്ടിൽ അനസ്, തൃശ്ശൂർ ചിറയമനങ്ങാട് സ്വദേശി കാരേങ്ങൽ ഹക്കിം എന്നിവരാണ് പിടിയിലായത്.

ആന്ധ്രയിൽ നിന്നും മത്സ്യം കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെർമോകോൾ പെട്ടിയിൽ കഞ്ചാവ് നിറച്ച് അതിന് മുകളിൽ മത്സ്യം നിറച്ച പെട്ടികൾ വെച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്.