
സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ പലരുടെയും ചര്‍മത്തെ ബാധിക്കുന്ന ഫംഗല്‍ അണുബാധയാണ് ചുണങ്ങ്. പൊതുവെ പുരുഷന്മാരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്, പ്രത്യേകിച്ച് മുതുക് ഭാഗത്ത്. സ്ത്രീകളിൽ മുഖം, കൈ, കാലുകൾ എന്നിവിടങ്ങളിലാണ് ഈ പാടുകൾ സാധാരണയായി കാണപ്പെടുന്നത്.
ഡോക്ടറെ കാണിച്ചു മടുത്തവരും. ആയുർവേദം, അലോപതി, ഹോമിയോപതി തുടങ്ങിയ ചികിത്സാരീതികൾ പരീക്ഷിച്ച് മടുത്തവരാണ് നമ്മളിൽ പലരും. ഇതുമൂലം മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമുണ്ട്. ചുണങ്ങ് ഓരോരുത്തർക്കും വരുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. ചിലർക്ക് ചൊറിച്ചില്‍ പോലെയാണ് തേമല്‍ വരുന്നത്. മറ്റുചിലർക്ക് പാമ്പിൻറെ തൊലി പോലെയും കാണാറുണ്ട്. ഇത്തരം ചർമ്മപ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി ഉപയോഗിക്കാവുന്ന രണ്ട് നാടൻ ചികിത്സാ മാർഗങ്ങൾ ഇവിടെ പരിചയപ്പെടാം.
പാളയങ്കോടൻ വാഴയില

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാളയങ്കോടൻ വാഴയില ഉപയോഗിച്ച് തേമല്‍ മാറ്റാനാകും. പാളയങ്കോടൻ വാഴ വീട്ടിലുള്ളവർക്ക് ഇവ പരീക്ഷിക്കാവുന്നതാണ്. പാളയങ്കോടൻ വാഴയിലകള്‍ വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക. നല്ല കട്ടിയില്‍ അരച്ചെടുത്ത ശേഷം തേമലുള്ള ഭാഗങ്ങളില്‍ നന്നായി തേച്ചുകൊടുക്കണം. ഒന്നര മണിക്കൂറിന് ശേഷമാണ് കഴുകി കളയേണ്ടത്. കുറച്ച് ദിവസങ്ങള്‍ ഇത് ഉപയോഗിച്ചാൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ മനസിലാക്കാൻ കഴിയും.
ആര്യവേപ്പില
ആര്യവേപ്പില ഉപയോഗിച്ചും തേമല്‍ മാറ്റാനാവും. ആര്യവേപ്പിലയും പച്ചമഞ്ഞളും നന്നായി അരച്ചെടുത്ത് തേമലുള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കണം. ഒന്നര മണിക്കൂറിന് ശേഷം ഇത് കഴുകികളയാവുന്നതാണ്.