അടിവസ്ത്രം ഊരി മുഖത്തേക്കെറിഞ്ഞു, ഭാര്യയെ കണ്ടത് വികാരം തീര്‍ക്കാനുള്ള ഉപകരണമായി; നേരിട്ടത് കൊടിയ പീഡനം; സതീഷിനെതിരെ ഗുരുതര ആരോപണവുമായി അതുല്യയുടെ സുഹൃത്ത്

Spread the love

കൊല്ലം: ഷാർജയിലെ ഫ്ലാറ്റില്‍ കൊല്ലം സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി അതുല്യയുടെ സുഹൃത്ത്.

സതീഷ് അതുല്യയെക്കൊണ്ട് മൂത്രം വരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്ക് എറിഞ്ഞെന്നും സുഹൃത്ത് ആരോപിച്ചു. അതുല്യ തന്നോട് വെളിപ്പെടുത്തിയ കാര്യങ്ങളെന്ന നിലയിലാണ് സുഹൃത്ത് ഇക്കാര്യങ്ങള്‍ വാർത്താചാനലില്‍ തുറന്നു പറഞ്ഞത്.
സതീഷില്‍ നിന്ന് കൊടിയ പീഡനമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്ത് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യ ചെയ്തേക്കാവുന്ന വലിയ വലിയ പ്രശ്നങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ചെയ്യണമായിരുന്നു. ഇപ്പോള്‍ മരിക്കുന്നതിന് തലേദിവസം വരെ ഭയങ്കര സന്തോഷത്തോടെയാണ് സംസാരിച്ചത്.

അവന് ഒരു ഭാര്യയെ അല്ല ഒരടിമയെയാണ് വേണ്ടിയിരുന്നതെന്നും സുഹൃത്ത് പ്രതികരിച്ചു. ജോലിക്ക് പോകുമ്പോള്‍ മൂന്നുനേരത്തെ ഭക്ഷണം തയ്യാറാക്കി കൊടുക്കണം. ഷൂലേസ് വരെ കെട്ടിക്കൊടുക്കണം, അടിവസ്ത്രം വരെ ഊരി അവളുടെ മുഖത്താണ് എറിയുന്നത്. അവൻ മൂത്രമൊഴിച്ചിട്ട് അത് അവളെ കൊണ്ട് കുടിപ്പിച്ചിട്ടുണ്ട്. അതുല്യ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും സുഹൃത്ത് വെളിപ്പെടുത്തി.