വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി ഹെൽത്തിയായ കർക്കിടകക്കഞ്ഞി തയ്യാറാക്കാം; റെസിപ്പി നോക്കാം

Spread the love

കർക്കട മാസത്തില്‍ ഭക്ഷണ ചിട്ടകളും ആരോഗ്യ ചിട്ടകളുമെല്ലാം പ്രധാനപ്പെട്ടതാണ്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന കാലം കൂടിയാണ് രാമായണമാസം. കർക്കിടക കഞ്ഞി ആയും പല വിധത്തില്‍ ഉള്ള മരുന്നുകള്‍ ആയും ഒക്കെ പലരും ഈ സമയത്ത് ശരീരത്തിന് വേണ്ടി ഓരോന്ന് ചെയ്യാറുണ്ട്.അതില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് ഉലുവ കഞ്ഞി. കർക്കിടക കഞ്ഞി അഥവാ ഉലുവ കഞ്ഞി കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

നമ്മുടെ വീട്ടില്‍ എപ്പോഴും ഉണ്ടാവാറുള്ള ചേരുവകള്‍ മാത്രം മതി ഈ ഉലുവ കഞ്ഞി ഉണ്ടാക്കാനായിട്ട്. പ്രഷറും ഷുഗറും ഒക്കെ ഉള്ളവർക്ക് ഏറ്റവും നല്ലതാണ് ഉലുവ കഴിക്കുന്നത്. അത്‌ കൊണ്ട് തന്നെ വീഡിയോയില്‍ കാണിക്കുന്നതിനെക്കാള്‍ കൂടുതല്‍ അളവിലും ഉലുവ എടുക്കാവുന്നതാണ്. ഒരാഴ്ച എങ്കിലും അടുപ്പിച്ചു കുടിച്ചാല്‍ ആണ് ഉലുവ കഞ്ഞി കുടിക്കുന്നതിന്റെ ഗുണം ലഭിക്കുന്നത്.

തയ്യാറാക്കുന്നവിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കാല്‍ കപ്പ്‌ ഉലുവ രാത്രിയില്‍ വെള്ളത്തില്‍ കുതിർത്ത് വയ്ക്കുക.കുറഞ്ഞത് എട്ട് മണിക്കൂർ എങ്കിലും ഉലുവ വെള്ളത്തില്‍ കുതിർത്ത് വയ്ക്കണം. ഒരു കപ്പ്‌ ഉണക്കലരി നല്ലത് പോലെ കഴുകി എടുക്കണം. ഉലുവ വെള്ളത്തോടെ തന്നെ കുക്കറിലേക്ക് മാറ്റുക. ഇതിനെ ഒരു വിസ്സില്‍ വേവിക്കുക. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന ഉണക്കലരിയും ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് വേവിക്കണം.

രണ്ട് വിസ്സില്‍ വന്നിട്ട് പ്രഷർ മുഴുവനായും പോവാനായി വെയിറ്റ് ചെയ്യണം. ഇത് വേവുന്ന സമയം കൊണ്ട് തേങ്ങാ ചിരകിയത് എടുത്ത് ഒന്നാം പാലും രണ്ടാം പാലും എടുക്കണം. അരി വെന്തു കഴിയുമ്ബോള്‍ രണ്ടാം പാല് ചേർത്ത് തിളപ്പിക്കാം. ശേഷം ഒന്നാം പാല് ചേർത്ത് സ്റ്റോവ് ഓഫ്‌ ചെയ്യാം. വേണമെങ്കില്‍ മാത്രം ഒരല്‍പ്പം ഉപ്പോ ശർക്കരയോ ചേർക്കാം.അല്ലെങ്കിൽ ശർക്കരയും ഇനിയും കഞ്ഞിക്ക് ഒപ്പം കടിച്ചു കൂട്ടുകയും ചെയ്യാം.