‘ലഹരി വിപത്തിനെതിരെ സിഗ്നേച്ചർ കാമ്പയിൻ’; കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം : വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ലഹരിവ്യാപനത്തിനെതിരെ ഗാന്ധി ദർശൻ സമിതി കോട്ടയം ജില്ലാ കമ്മിറ്റിസംഘടിപ്പിച്ച സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

ഗാന്ധി ദർശൻ സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് കാളികാവ് ശശികുമാറിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.എൻഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ശ്രീരാമചന്ദ്രൻ ജില്ലാ ജനറൽസെക്രട്ടറി കെ.ഡി.പ്രകാശൻ, ജില്ലാ ഭാരവാഹികളായ പി.എസ് മുഹമ്മദ് അൻസാരി, റോയി ജോൺ ഇടയത്തറ, ജോബ് വിരുത്തിക്കരി, ഷിബു ഏഴേ പുഞ്ചയിൽ, ജോമോൻ മാത്യു, പി.എൻ. നാരായണൻ നമ്പൂതിരി, എൻ. ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.