
തൃശൂർ : കാട്ടൂരില്‍ ഊട്ടിന് എത്തിച്ച ആന ഇടഞ്ഞു, കാട്ടൂർ എസ്എൻഡിപി അമേയ കുമാരേശ്വര ക്ഷേത്രത്തില്‍ ഊട്ടിനെത്തിയ മഹാലക്ഷ്മി കുട്ടികൃഷ്ണൻ എന്ന ആനയാണ് ഇന്ന് ഉച്ചതിരിഞ്ഞ് ഇടഞ്ഞോടിയത്.
ആനയുടെ മുൻകാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നില്ല. അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പപ്പാൻമാർ തന്നെ തളയ്ക്കുയായിരുന്നു.
ആനയെ കണ്ട് ജനം പരിഭ്രാന്തരായെങ്കിലും ആർക്കും പരിക്കില്ല. ആന ഓടിയത് മൂലം പ്രദേശത്തെ ഒരു മതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group