
കോട്ടയം: ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് കാറുകൾക്കുള്ള (ഇവി) ആവശ്യം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മാരുതി സുസുക്കി മുതൽ ടാറ്റ മോട്ടോഴ്‌സ് വരെയുള്ള കമ്പനികൾ വരും വർഷങ്ങളിൽ അവരുടെ നിരവധി പുതിയ ഇലക്ട്രിക് മോഡലുകൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്. ഈ മോഡലുകളിൽ ചിലതിന്‍റെ ലോഞ്ച് തീയതിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കാറുകളിൽ, നിങ്ങൾക്ക് 500 കിലോമീറ്ററില്‍ അധികം ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിക്കുന്ന മൂന്ന് ഇലക്ട്രിക് കാറുകളുടെ സാധ്യമായ സവിശേഷതകളെക്കുറിച്ച് വിശദമായി അറിയാം.
മഹീന്ദ്ര XUV 3XO ഇവി
മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് എസ്‌യുവികളിൽ ഒന്നായ XUV 3XO യുടെ ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ റോഡുകളിൽ പരീക്ഷണ ഓട്ടത്തിനിടെ മഹീന്ദ്ര XUV 3XO ഇവി നിരവധി തവണ കണ്ടിട്ടുണ്ട്. മഹീന്ദ്രയിൽ നിന്നുള്ള ഈ ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാർജിൽ 400 കിലോമീറ്ററിൽ അധികം സഞ്ചരിക്കാൻ ഉപഭോക്താക്കൾക്ക് കഴിയുമെന്ന് വിവിധ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാരുതി സുസുക്കി ഇ വിറ്റാര
രാജ്യത്തെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നു. സെപ്റ്റംബർ മൂന്നിന് മാരുതി സുസുക്കി ഇ വിറ്റാര ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. മാരുതി സുസുക്കി ഇ വിറ്റാരയിൽ, ഉപഭോക്താക്കൾക്ക് 61.1kWh ഉം 48.8kWh ഉം ശേഷിയുള്ള രണ്ട് ബാറ്ററി പായ്ക്കുകൾ ലഭിക്കും. ഇത് ഒറ്റ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ കഴിയും.
ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് എസ്‌യുവിയായ പഞ്ചിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ടാറ്റ പഞ്ച് ഇവിയുടെ പുതുക്കിയ പതിപ്പ് അടുത്ത വർഷം, അതായത് 2026 ൽ ഇന്ത്യൻ വിപണിയിൽ എത്തും. പുതിയ ടാറ്റ പഞ്ച് ഇവിയിൽ ഉപഭോക്താക്കൾക്ക് പരിഷ്‍കരിച്ച എക്സ്റ്റീരിയറും ഇന്റീരിയറും ലഭിക്കും. ഇതിനുപുറമെ, പവർട്രെയിനിലും ചില അപ്‌ഗ്രേഡുകൾക്കുള്ള സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.