സംസ്ഥാനതലത്തിൽ മികവ് തെളിയിച്ച് കോട്ടയത്തെ ആശുപത്രികൾ; ജില്ലാ ആയുർവേദ, ഹോമിയോ ആശുപത്രികൾക്ക് അംഗീകാരവും പ്രശംസാ പുരസ്കാരങ്ങളും

Spread the love

കോട്ടയം: സംസ്ഥാനതലത്തിൽ ആയുർവേദ ആശുപത്രികളുടെ മൂല്യനിർണയത്തിൽ, ജില്ലാ ആയുർവേദ ആശുപത്രി 92.77 ശതമാനം മാർക്കോടെ അഞ്ചാം സ്ഥാനത്ത് എത്തിയപ്പോൾ (ഒന്നര ലക്ഷം രൂപ), താലൂക്ക് ആശുപത്രികൾ വിഭാഗത്തിൽ കുറിച്ചിയിലെ ഗവ. ഹോമിയോ ആശുപത്രി 92.86 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനവും നേടി (അഞ്ച് ലക്ഷം രൂപ).

ജില്ലാതലത്തിൽ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ഭാരതീയ ചികിത്സാ വകുപ്പിൽ മരങ്ങാട്ടുപിള്ളി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി 97.08 ശതമാനം മാർക്കോടെയും ഹോമിയോപ്പതി വിഭാഗത്തിൽ കാണക്കാരി ഹോമിയോ ഡിസ്‌പെൻസറി 93.33 ശതമാനത്തോടെയും ആദ്യസ്ഥാനം നേടി.

കൂടാതെ കുമാരനല്ലൂർ ഗവ.ആയുർവേദ ഡിസ്‌പെൻസറി, പുതുപ്പള്ളി ഗവ.ആയുർവേദ ഡിസ്‌പെൻസറി, വാഴപ്പള്ളി ഗവ.ആയുർവേദ ഡിസ്‌പെൻസറി, മാടപ്പള്ളി ഹോമിയോ ഡിസ്‌പെൻസറി, മണർകാട് ഹോമിയോ ഡിസ്‌പെൻസറി, നീണ്ടൂർ ഹോമിയോ ഡിസ്‌പെൻസറി എന്നിവയും ഇതേ വിഭാഗത്തില്‍ പ്രശംസാ പുരസ്‌കാരങ്ങള്‍ക്ക് അർഹരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group