വിവാദത്തിനിടെ വെള്ളാപ്പള്ളിയെ പുകഴ്ത്തി നേതാക്കൾ ; മന്ത്രി വി എൻ വാസവനും ഹൈബിയും കെ ബാബു എംഎല്‍എയുമടക്കം പറഞ്ഞത് നിര്‍ഭയം നിലപാട് പറയുന്ന നേതാവാവെന്ന്

Spread the love

കോട്ടയം :  വിവാദ പ്രസ്താവനയ്ക്കിടെ രാഷ്ട്രീയ ഭേദമന്യേ വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് നേതാക്കള്‍. എസ്എന്‍ഡിപി കൊച്ചി യൂണിയന്‍ വെള്ളാപ്പള്ളി നടേശന് ഒരുക്കിയ ആദരവ് പരിപാടിയിലാണ് നേതാക്കളുടെ പുകഴ്ത്തല്‍.

സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയം നിലപാട് പറയുന്ന നേതാവാണ് വെള്ളാപ്പള്ളിയെന്ന് മന്ത്രി വി എന്‍ വാസവൻ പ്രശംസിച്ചു. നിര്‍ഭയം നിലപാട് പറയുന്ന നേതാവാണെന്നും വെള്ളാപ്പള്ളിയുടേത് ഉത്തരവാദിത്ത ബോധത്തിലൂന്നിയ പ്രവര്‍ത്തനമാണെന്നുമാണ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്.

പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറയുന്ന നേതാവാണ് വി എന്‍ വാസവന്‍ എന്ന് ഹൈബി ഈഡന്‍ എംപിയും പുകഴ്ത്തി. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ഏറ്റവും വേട്ടയാടപ്പെട്ട നേതാവാണ് വെള്ളാപ്പള്ളിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ ബാബു എംഎല്‍എ പറഞ്ഞു. എസ്എന്‍ഡിപിക്ക് നിലയും വിലയും ഉണ്ടാക്കിക്കൊടുത്ത നേതാവാണ് വെള്ളാപ്പള്ളി നടേശന്‍ എന്നും കെ ബാബു എംഎല്‍എ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി മേയറും സിപിഐഎം നേതാവുമായ എം അനില്‍ കുമാര്‍, കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവരും പ്രശംസയുമായി എത്തി. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നു. അതിന് 40 വര്‍ഷം വേണ്ടി വരില്ല. കേരളത്തില്‍ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.