“മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്” ; വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമർശങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Spread the love

തിരുവനന്തപുരം : എസ്എൻഡിപി നേതൃത്വ സംഗമത്തിനിടെ കോട്ടയത്ത്   വെള്ളാപ്പള്ളി നടേശൻ നടത്തിയ വര്‍ഗീയ പരാമർശങ്ങള്‍ക്കെതിരെ പ്രതികരിച്ച്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

”മുഖ്യമന്ത്രി പിണറായി വിജയന്റെ നരേറ്റീവാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്.

മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്. ഒരു മത-സാമുദായിക നേതാവ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയില്‍ നിന്ന് സാമുദായ നേതാക്കള്‍ പിന്മാറണം. ഗുരുദേവൻ പറഞ്ഞതിന് വിരുദ്ധമാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്”- വി.ഡി സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കെ ബാബു എംഎല്‍എ വെള്ളാപ്പള്ളിയെ പ്രശംസിച്ചതിനെ കുറിച്ച്‌ തനിക്കറിയില്ലെന്നും സതീശന്‍ പറഞ്ഞു. ഭിന്നിപ്പിക്കുന്ന വിദ്വേഷത്തിന്റെ ക്യാമ്ബയിന്‍ ആര് നടത്തിയാലും ഞങ്ങളതിനെ ചോദ്യം ചെയ്യുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.