ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചു; സ്വർണമാലയും മൊബൈല്‍ ഫോണും കവർന്നു; യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ രണ്ടംഗ സംഘം പിടിയില്‍

Spread the love

കോതമംഗലം: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി സ്വർണമാലയും മൊബൈല്‍ ഫോണും കവർന്ന കേസില്‍ രണ്ടുപേർ പിടിയില്‍.

കുട്ടംപുഴ കല്ലേലിമേട് മുള്ളൻകുഴിയില്‍വീട്ടില്‍ അമല്‍ ജെറാള്‍ഡ് (25), നെല്ലിക്കുഴി പാറയ്ക്കല്‍ അശ്വിനി (22) എന്നിവരാണ് കുടുങ്ങിയത്.

തന്നെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി മർദ്ദിക്കുകയും യുവതിക്കൊപ്പം നിർത്തി നഗ്നചിത്രം എടുത്ത ശേഷം ഭീഷണിപ്പെടുത്തി സ്വർണമാലയും മൊബൈല്‍ ഫോണും കവർന്നെടുക്കുകയും ചെയ്തെന്ന യുവാവിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ പതിനഞ്ചിനാണ് കേസിനാധാരമായ സംഭവം നടന്നത്. കോതമംഗലത്തെ ലോഡ്ജിലേക്ക് അമലും അശ്വനിയും ചേർന്ന് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. മുറിയില്‍ എത്തിയശേഷം കമ്പിവടി വീശി ഭീഷണിപ്പെടുത്തുകയും കവിളത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തു.

തുടർന്ന് യുവതിയോട് ചേർത്തു നിർത്തി വിവസ്ത്രനാക്കി ഫോട്ടോയും വീഡിയോയും എടുത്തു. താൻ ധരിച്ചിരുന്ന സ്വർണമാലയും എഴുപതിനായിരം രൂപ വില വരുന്ന മൊബൈല്‍ഫോണും കൈക്കലാക്കിയെന്നും പരാതിയില്‍ യുവാവ് വ്യക്തമാക്കിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.