ഉത്തരവ് പറയാൻ ഇനി എഐ വേണ്ടാ..! എഐ ടൂളുകള്‍ ഉപയോഗിക്കുന്നതിന് ജുഡീഷ്യല്‍ ഓഫീസർമാർ അടക്കമുള്ളവർക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി; ലംഘിച്ചാല്‍ ഉടൻ നടപടി

Spread the love

കൊച്ചി: ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) ടൂളുകളുടെ സഹായത്തോടെ കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് വ്യക്തമാക്കി ഹൈക്കോടതി ജുഡീഷ്യല്‍ ഓഫീസർമാർ അടക്കമുള്ളവർക്കായി പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു.

അംഗീകൃത എഐ ടൂളുകളേ ഉപയോഗിക്കാവൂ. എഐ ടൂളുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അക്കാദമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കണം. അംഗീകൃത എഐ ടൂളുകളുടെ കാര്യത്തലില്‍ അപാകം ശ്രദ്ധയില്‍പ്പെട്ടാല്‍ ഹൈക്കോടതിയുടെ ഐടി വിഭാഗത്തെ അറിയിക്കണം.

മാർഗനിർദേശങ്ങള്‍ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഏതെല്ലാം എഐ ടൂളുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കാനും നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരവുകള്‍ എഴുതാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുമൊക്കെ എഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ട്. എഐ ടൂളുകള്‍ ഉപയോഗിക്കുന്ന എല്ലാ ഘട്ടത്തിലും മേല്‍നോട്ടമുണ്ടാകണം. എഐ ടൂളുകള്‍ ഉപയോഗിക്കുമ്പോഴും തെറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതവേണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.