
കോട്ടയം : നഷ്ടപ്പെട്ട രണ്ട് പവൻ മാല കണ്ടെത്തി ചിങ്ങവനം പോലീസ് ഉടമക്ക് കൈമാറി. കുറിച്ചി സ്വദേശിയായ മാത്യുവിന്റെ മാലയാണ് സിമന്റ് കവലയിലുള്ള ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് നഷ്ടപ്പെട്ടത്. കോട്ടയത്ത് ദേവാലയത്തിൽ പോയി മടങ്ങി വരുന്ന വഴി സിമന്റ് കവല ഭാഗത്തുള്ള ഹോട്ടലിൽ പാഴ്സൽ വാങ്ങുവാനായി വണ്ടി നിർത്തിയിരുന്നു. വീട്ടിലെത്തിയ ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം മാത്യു അറിയുന്നത്. ഉടൻതന്നെ ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു.
ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പിആർഓ അഭിലാഷ് കെഎസ് പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് ബഷീർ, ശ്രീലാൽ എന്നിവർ ചേർന്ന് കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി. പിആർഓ എസ്ഐ അഭിലാഷും സി.പി .ഒമാരായ മുഹമ്മദ് ബഷീറും ശ്രീലാലു മടങ്ങുന്ന പോലീസ് സംഘം അന്വേഷണം നടത്തുകയും കളഞ്ഞുപോയ രണ്ടു പവൻ തൂക്കം വരുന്ന മാല കണ്ടെത്തുകയും ആയിരുന്നു.