
കോട്ടയം: ആമ്പൽവസന്തം കാണാനെത്തുന്നവരെ കാത്ത് മലരിക്കലിലെ പാടശേഖരങ്ങൾ. ആമ്പൽ ഫെസ്റ്റ് 2025 സംയുക്ത യോഗം ചേർന്നു. തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് ഒ.എസ്. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻ്റ് അജയൻ കെ. മേനോൻ ആമുഖ പ്രസംഗം നടത്തി. ടൂറിസം സൊസൈറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ് വി.കെ. ഷാജിമോൻ, സെക്രട്ടറി ജയദീഷ് ജയപാൽ, വൈസ് പ്രസിഡന്റ് സി.ജി. മുരളീധരൻ എന്നിവരും , ജെ .ബ്ലോക് പാടശേഖര സമിതി പ്രതിനിധികളായ സെകട്ടറി ചാക്കോ ഔസേഫ് , തിരുവായ്ക്കരി പാടശേഖര സമിതി പ്രസിഡൻ്റ് ജോൺ ചാണ്ടി, സെക്രട്ടറി പി. ആർ. ഷൈജു, എം.കെ.സത്യചന്ദ്രൻ, ബോട്ട് തിരുവായ്ക്കരി യൂണിറ്റിൽ നിന്നും പി.ആർ.ബിനുമോൻ, എം. ആർ രതീഷ്, ബോട്ട് വേങ്കടം യൂണിറ്റിൽ നിന്നും എ.കെ. സന്തോഷ്, സി.കെ. ഹമീദ് കുട്ടി, സാബു, ബോട്ട് കുറ്റിത്താറാടി യൂണിറ്റിൽ നിന്നും പി. എം. ബിജു എന്നിവർ പങ്കെടുത്തു.
ടൂറിസം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ ജലവാഹനങ്ങളും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
എല്ലാ വാഹനങ്ങൾക്കും രജിസ്ട്രേഷൻ നമ്പർ അനുവദിക്കും ആ നമ്പർ വള്ളത്തിൽ എഴുതി പ്രദർശിപ്പിക്കേണ്ടതുമാണ്. ആ നമ്പരിലുള്ള വള്ളവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും രജിസ്ടേർഡ് ഉടമ ഉത്തരവാദി ആയിരിക്കുന്നതാണ്.തിരുവാർപ്പ് പഞ്ചായത്തിലെ 13-ാം വാർഡിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർക്കോ, ജെ ബ്ലോക് – തിരുവായ്ക്കരി പാടശേഖരങ്ങളിൽ സ്വന്തം പേരിൽ നിലം ഉള്ളവർക്കോ, പഞ്ചായത്തംഗത്തിൻ്റെയോ പാടശേഖര സമിതികളുടെ സെക്രട്ടറിയുടെയോ ശുപാർശക്കു വിധേയമായി രജിസ്ട്രേഷൻ അനുവദിക്കാവുന്നതാണ്.
രജിസ്ട്രേഷനു വേണ്ടി വള്ളം ഹാജരാക്കേണ്ടതാണ്.വള്ളക്കാരെല്ലാവരും പൊതുവായി അംഗീകരിച്ച യൂണിഫോം ധരിക്കേണ്ടതാണ്.വള്ളത്തിൽ കയറാൻ അനുമതി ലഭിച്ചിട്ടുള്ളതിലധികം ആളുകളെ വള്ളത്തിൽ കയറ്റാൻ പാടില്ല. ഓരോ ബോട്ട് യൂണിറ്റിൻ്റെയും ഉത്തരവാദിത്വത്തിൽ സൗകര്യപ്രദമായ കടവുകൾ ക്രമീകരിക്കേണ്ടതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വള്ളക്കാരുടെ വരുമാന വിഹിതം കർഷകരുമായി പങ്കുവയ്ക്കുന്നതു സംബന്ധിച്ച് പാടശേഖര സമിതികളും ബോട്ടു യൂണിറ്റുകളുമായി ധാരണയിൽ എത്താൻ യോഗം തീരുമാനിച്ചു.ഓരോ ബോട്ട് യൂണിറ്റിലെയും 2 പ്രതിനിധികൾ വീതം പഞ്ചായത്ത് വിളിച്ച് ചേർക്കുന്ന യോഗങ്ങളിൽ പങ്കെടുക്കേണ്ടതാണ്.ഓരോ കടവിലും വള്ളത്തിൽ യാത്ര ചെയ്യുന്ന സഞ്ചാരികളുടെ വിശദ വിവരങ്ങൾ മാതൃകയിൽ തന്നിരിക്കുന്ന പ്രകാരം രജിസ്റ്റർ എഴുതി സൂക്ഷിക്കേണ്ടതും പഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്.സന്ദർശകരിൽ നിന്നും ഈടാക്കുന്ന ഫീസ് സമയാധിഷ്ഠിതമായി ഏകീകരിച്ചു നിശ്ചയിക്കേണ്ടതാണ്.ഫീസ് കടവിൽ ബോർഡിൽ എഴുതി പ്രദർശിപ്പിക്കേണ്ടതാണ്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഓരോ വള്ളത്തിനും എണ്ണമനുസരിച്ച് ലൈഫ് ജാക്കറ്റ് ( കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം) ലൈഫ്ബോയ് എന്നിവ വള്ളത്തിൽ കരുതേണ്ടതാണ്.
യാതൊരു കാരണവശാലും ലഹരി വസ്തുക്കൾ ഉപയോഗിച്ചു കൊണ്ട് വള്ളം ഓടിക്കുവാൻ പാടുള്ളതല്ല.
ജൂലൈ 22 മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്ന ആമ്പൽപ്പാടം സന്ദർശിക്കും.