
തിരുവനന്തപുരം: ഏജൻ്റുമാർ മുഖേന എംവിഡി ഉദ്യോഗസ്ഥർ പണം കൈപ്പറ്റുന്നതായി വ്യാപക പരാതി ഉയര്‍ന്നത്തോടെ മിന്നൽ പരിശോധനയുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ.
സംസ്ഥാനത്തെ 81 എംവിഡി ഓഫീസുകളിൽ ഒരേ സമയം വിജിലൻസ് പരിശോധന നടത്തി .
വൈകിട്ട് 4:30 മുതൽ സംസ്ഥാനത്തെ 81 മോട്ടോർ വാഹന ഓഫീസുകളിലാണ് ഒരേ സമയം പരിശോധന ആരംഭിച്ചത്.ഓപ്പറേഷൻ ക്ലീൻ വീൽസ്’ എന്ന പേരിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ് റെയ്ഡ് നടത്തുന്നത്. ഏജൻ്റുമാർ മുഖേന എംവിഡി ഉദ്യോഗസ്ഥർ പണം കൈപ്പറ്റുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരാതികളുയര്‍ന്ന എംവിഡി ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തുന്നത്.
ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾക്കും അനധികൃതമായി പണം കൈപ്പറ്റുന്നുവെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group