
കുക്കറിൽ എളുപ്പത്തിൽ വെജിറ്റബിള്‍ സ്റ്റ്യൂ ഉണ്ടാക്കി എടുക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമുള്ള സാധനങ്ങള്‍:
ഉരുളക്കിഴങ്ങ് – 1 വലുത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാരറ്റ് – 1 ഇടത്തരം
ബീൻസ് ചെറുതാക്കി അറിഞ്ഞത് – 1/2 കപ്പ്
ഗ്രീൻ പീസ് – 1/2 കപ്പ്
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) – 1.5 കപ്പ്
തേങ്ങാപ്പാല്‍ ( ഒന്നാം പാല്‍ ) – 1/2 കപ്പ്
വെളിച്ചെണ്ണ – 1-2 ടേബിള്‍സ്പൂണ്‍
കറുവപ്പട്ട – 1 ഇഞ്ച് കഷ്ണം
ഗ്രാമ്ബൂ – 3-4 എണ്ണം
ഏലയ്ക്ക – 2-3 എണ്ണം
കുരുമുളക് – 1/2 ടീസ്പൂണ്‍
സവാള (കനം കുറച്ച് അരിഞ്ഞത്) – 1 ഇടത്തരം
ഇഞ്ചി – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 1/2 ടീസ്പൂണ്‍
പച്ചമുളക് – 3-4 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആവശ്യമായവ എല്ലാം അരിഞ്ഞു കഴുകി വൃത്തിയാക്കുക. ഒരു കുക്കറില്‍ അരിഞ്ഞ പച്ചക്കറികളും ഗ്രീൻ പീസും ചേർക്കുക. അതിലേക്ക് കുറച്ച് ഉപ്പും രണ്ടാം പാലും ചേർത്ത് നന്നായി ഇളക്കുക. ഇത് അടച്ചുവെച്ച് പച്ചക്കറികള്‍ 2 വിസില്‍ വേവിക്കുക.
ശേഷം ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടാകുമ്ബോള്‍ കറുവപ്പട്ട, ഗ്രാമ്ബൂ, ഏലയ്ക്ക, കുരുമുളക് എന്നിവ ചേർത്ത് ഒന്ന് വഴറ്റുക. മുറുപ്പിച്ചെടുക്കുക. ഇതിലേക്ക് അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളിഎന്നിവ ചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് കറിവേപ്പിലയും കീറിയ പച്ചമുളകും ചേർത്ത് ഒരു മിനിറ്റ് കൂടി വഴറ്റുക.
വഴറ്റിയ താളിച്ച കൂട്ടിലേക്ക് വേവിച്ച പച്ചക്കറികള്‍ ചേർത്ത് നന്നായി ഇളക്കുക. നന്നായി ഇളക്കി, ഒരു മിനിറ്റ് തിളക്കാൻ അനുവദിക്കുക.ഇനി തീ കുറച്ച്, ഒന്നാം പാല്‍ ചേർത്ത് ഇളക്കുക. തിളക്കാൻ അനുവദിക്കരുത്, ചെറുതായി ചൂടാകുമ്ബോള്‍ തന്നെ തീ ഓഫ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് വിളമ്പാo