നിപയെന്ന് സംശയം; 15കാരി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

Spread the love

തൃശ്ശൂർ: നിപ രോഗബാധയെന്ന സംശയത്തില്‍ 15 വയസുകാരിയെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരിന്തല്‍മണ്ണ സ്വദേശിയായ 15 വയസുകാരിയെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച്‌ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് അടുത്തടുത്തായി നാല് നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിപയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗ വ്യാപനം തടയാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ശ്രീചിത്ര ഫോമിലെ ആത്മഹത്യാശ്രമത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കളക്ടര്‍ ചെയര്‍പേഴ്‌സണായ മേല്‍നോട്ടസമിതിയാണ് ശ്രീചിത്ര ഫോമിലെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് എല്ലാവിധ സംരക്ഷണവും ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.