കുമരകം സെന്റ് ജാേൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നാളെ

Spread the love

കുമരകം : സെന്റ് ജാേൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിലെ സെന്റ് ജോൺസ് ചാരിറ്റബിൾ മിഷൻ്റെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്‌പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാക്യാമ്പ് നടത്തുന്നു.

നാളെ രാവിലെ 10.30 – മുതൽ 1.30 വരെയാണ് പള്ളി പാരീഷ് ഹാളിൽ ക്യാമ്പ് നടക്കുക. വികാരി .റവ.ഫാ.അഭിലാഷ് എബ്രഹാം വലിയവീട്ടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.സഹ വൈദീകൻ റവ.ഫാ.നൈനാൻ ഫിലിപ്പ് എട്ടുപറയിൽ, ട്രസ്റ്റി ജേക്കബ്

ജോർജ് പുതുവിക്കാട്ടുചിറയിൽ, സെക്രട്ടറി സോബി മാത്യു ഇടത്തിപ്പറമ്പിൽ, ചാരിറ്റബിൾ മിഷൻ സെക്രട്ടറി അഡ്വ.അലൻ കുര്യാക്കോസ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിചയസമ്പന്നരായ ഒപ്ടോമെട്രിസ്റ്റുകളുടയും
വിദഗ്ദ്ധ ഡോക്ട‌ർമാരുടെയും സേവനം ലഭ്യമാണ്
അർഹരായ രോഗികൾക്ക് സൗജന്യ മരുന്നുകൾ ,തിമിരശസ്ത്രക്രിയ മിതമായ നിരക്കിൽ, തുടർചികിത്സ ആവശ്യമുള്ളവർക്ക് 30 ദിവസം വരെ. സൗജന്യ രജിസ്ട്രേഷൻ

ECHS, MEDISEP ഇൻഷുറൻസ് കമ്പനികളുടെ ക്യാഷ് ലെസ് & റീഇമ്പേഴ്‌സ്മെന്റ് സൗകര്യം,കണ്ണടകൾ എന്നിവക്യാമ്പ് പാക്കേജ് നിരക്കിൽ ലഭ്യമാണ്. ആവശ്യമുള്ളവർക്ക് അഡ്വാൻസ് തുക നൽകി ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
ആറ്റാമംഗലം പള്ളി ഓഫീസ്
94951 00703,

ചാരിറ്റി മിഷൻ
സെക്രട്ടറി
94973 22665

അഹല്യ ഹോസ്‌പിറ്റൽ കോട്ടയം 94002 47621,
0481-2791800