play-sharp-fill
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു

 

സ്വന്തംലേഖകൻ

കൊല്ലം : അഞ്ചലില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചു. പീഡന വിവരം മറച്ചുവെയ്ക്കാന്‍ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും വന്‍തുക ആവശ്യപ്പെട്ട രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഗസ്ത്യകോട് സ്വദേശി അഫ്‌സര്‍, സഹോദരന്‍ ഇജാസ് എന്നിവരാണ് പിടിയിലായത്.അഞ്ചലിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഫെബ്രുവരി ആറിനാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് വീട്ടിലെത്തിയ സഹോദരന്റെ കൂട്ടുകാരന്‍ അഫ്‌സര്‍ പീഡിപ്പിക്കുകയായിരുന്നു. സഹോദരന്‍ ഇജാസ് പെണ്‍കുട്ടി താമസിക്കുന്ന മുത്തശ്ശിയുടെ വീട്ടിലെത്തി അഫ്‌സറുമായുള്ള ബന്ധം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കി.പിന്നീട് പ്രതികള്‍ പണം ആവശ്യപ്പെട്ടു. ഇരുപത്തിയെട്ടായിരം രൂപ കൈക്കലാക്കിയ പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടില്‍ നില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ നാട് വിട്ട പെണ്‍കുട്ടി പൊലീസ് പിടിയിലായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. അറസ്റ്റിലായ അഫ്‌സര്‍, ഇജാസ് എന്നിവര്‍ക്കെതിരേ പോക്‌സോ ചുമത്തി. തെളിവെടുപ്പിന് ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.