അമ്മയും കുഞ്ഞുമടങ്ങുന്ന കുടുംബത്തെ വീടിനുള്ളില്‍ കടക്കാൻ കഴിയാതെ വീട് പൂട്ടി കൊടിനാട്ടിയ സിപിഎം പാലമേല്‍ ലോക്കല്‍ സെക്രട്ടറിക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.

Spread the love

ചാരുംമൂട്: അമ്മയും കുഞ്ഞുമടങ്ങുന്ന കുടുംബത്തെ വീടിനുള്ളില്‍ കടക്കാൻ കഴിയാത്ത തരത്തില്‍ വീട് പൂട്ടി കൊടിനാട്ടിയ സിപിഎം പാലമേല്‍ ലോക്കല്‍ സെക്രട്ടറിക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.

നിർധനരായ സാധാരണക്കാരോട് സിപിഎം നടത്തുന്ന ഗുണ്ടായിസത്തിന്‍റെ മറ്റൊരു തെളിവാണ് ആദിക്കാട്ടുകുളങ്ങരയിലെ സംഭവമെന്നും പിണറായി വിജയൻ സർക്കാരിന്‍റെ ഭരണത്തിന് കീഴില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.

പ്രദേശവാസിയായ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നേരിട്ടും ഫോണില്‍കൂടെയും കുടുംബത്തിന് നേരേ ഭീഷണിമുഴക്കിയ സാഹചര്യത്തില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തരമായി അറസ്റ്റ് അടക്കമുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണമെന്നും ഇയാളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ കൃത്യമായി അന്വേഷണത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.