കേരള സര്‍വകലാശാല തര്‍ക്കം: മന്ത്രിയുടെ നിര്‍ദേശം തള്ളി വിസി; റജിസ്ട്രാര്‍ അനില്‍കുമാര്‍ ആദ്യം പുറത്തുപോകണമെന്ന് നിലപാട്

Spread the love

തിരുവനന്തപുരം: കേരള സർവകലാശാലയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ തുടങ്ങിയ പോര് അവസാനിപ്പിക്കാനുള്ള സർക്കാർ ഇടപെടലില്‍ വിസിയുടെ നിലപാട് തിരിച്ചടി.

video
play-sharp-fill

റജിസ്ട്രാർ കെഎസ് അനില്‍കുമാറിൻ്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട തൻ്റെ നിലപാടില്‍ വിസി മോഹനൻ കുന്നുമ്മല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സിൻഡിക്കേറ്റ് യോഗം വിളിച്ച്‌ പ്രശ്നം പരിഹരിക്കാമെന്ന മന്ത്രിയുടെ നിർദേശം അദ്ദേഹം തള്ളി.

താൻ സസ്പെൻഡ് ചെയ്‌ത റജിസ്ട്രാർ അനില്‍കുമാർ ആദ്യം പുറത്തുപോകണമെന്നാണ് വിസി മോഹനൻ കുന്നുമ്മല്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനോട് വ്യക്തമാക്കിയത്. അതിന് ശേഷം സിൻഡിക്കേറ്റ് യോഗം വിളിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താത്കാലിക റജിസ്ട്രാർ മിനി കാപ്പന് മുഴുവൻ ചുമതലയും കൈമാറണമെന്നും ഫയലുകളുടെ ചുമതലയും മിനി കാപ്പന് ലഭിക്കണമെന്നും വിസി മന്ത്രിയോട് ആവശ്യപ്പെട്ടു. അടിയന്തര സിൻഡിക്കേറ്റ് വിളിച്ച്‌ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം.

വിഷയത്തിലെ സമവായ നീക്കങ്ങള്‍ക്കിടെ മുഖ്യമന്ത്രിയും ഗവർണറും തമ്മില്‍ വൈകാതെ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി ഗവർണറെ കണ്ടേക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. രാഷ്ട്രീയ പോരിന് കാരണമായ ഭാരതാംബ വിവാദത്തില്‍ അടക്കം വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇന്നു രാത്രി ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തും.