പുതിയ ജോഷി ചിത്രത്തിൽ നായകൻ ഉണ്ണി മുകുന്ദൻ; പിറന്നാൾ ദിനത്തിൽ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ആക്ഷൻ എന്റര്‍ടെയ്‌നര്‍

Spread the love

പിറന്നാൾ ദിനത്തിൽ പാൻ ഇന്ത്യൻ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ഉണ്ണി മുകുന്ദനുമായുള്ള പുതിയ സിനിമ പ്രഖ്യാപിച്ച് മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷി. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും എന്നാണ് വിവരം.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം, ആക്ഷന്‍ സിനിമയുടെ നിലവാരം ഉയര്‍ത്തുന്നതായിരിക്കുമെന്നും ഉണ്ണി മുകുന്ദന്‍ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായ മാര്‍ക്കോയുടെ റെക്കോര്‍ഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഒരു മാസമായി ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിനു വേണ്ടി ദുബായില്‍ ട്രെയ്നിങിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ജോഷിയുടെ ഈ ജന്മദിനത്തിലെ അടിപൊളി പ്രഖ്യാപനത്തോടെ പ്രേക്ഷകര്‍ ഏറേ ആവേശത്തിമിര്‍പ്പിലാണ്.