നാഷണൽ അവാർഡ് ജേതാവ് പി.എസ്. മാഹീന് എസ്.ഡി.പി.ഐ ചിറപ്പാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃതത്തിൽ സ്വീകരണം നൽകി

Spread the love

ഈരാറ്റുപേട്ട : ഔഷധ രഹിത ആരോഗ്യ മേഖലയായ അക്യുപങ്ചറിൽ ചികിത്സയും – അധ്യാപനവും ആയി പ്രവർത്തിച്ചുവരുന്ന അക്യുപങ്ചർ മാസ്റ്റർ & ഹീലർ പിഎസ് മാഹിൻ്റെ പ്രവർത്തന മേഖല മുൻനിർത്തിയും,
ആരോഗ്യമേഖലയിലെ തുത്യർഹമായ സംഭാവനകൾ പരിഗണിച്ച് സെൻട്രൽ ഭാരത് സേവക് സമാജ് (ബിഎസ്എസ്) ഭാരത് സേവക് ഹോണർ നൽകി അദ്ദേഹത്തെ ആദരിച്ചു.

video
play-sharp-fill

നാഷണൽ അവാർഡ് നേടിയ പി.എസ്. മാഹീന് എസ്.ഡി.പി.ഐ. ചിറപ്പാറ ബ്രാഞ്ച് കമ്മിറ്റി നേതൃതത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് പ്രസിഡൻ്റ് പി. എ ഷുഹൂദ്, സെക്രട്ടറി കെ.പി. റിയാസ്, നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തീഫ്, ഫാത്തിമ ജുമാ മസ്ജിദ് ഇമാം.ലുത്തുഫുള്ള മൗലവി, അവാർഡ് ജേതാവ്-പി. എസ്. മാഹിൻ , എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ഖജാൻജി കെ.യു. സുൽത്താൻ, പൂഞ്ഞാർ നിയോജക മണ്ഡലം ഖജാൻജി ഷാഹിദ് മറ്റയ്ക്കാട്, കെ.എസ്. നൗഷാദ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൈമറി ഇസ്‌ലാമിക് എജ്യൂക്കേഷൻ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടിയ
ആസിയ നസ്രിന് വിമൻ ഇന്ത്യാ മൂവ്മെൻ്റ് ഏർപ്പെടുത്തിയ ഉപഹാരം ഭാരവാഹികളായ നിഷസൈഫുല്ല ,ഷാനി നൗഷാദ് എന്നിവർ ചേർന്ന് കൈമാറി.