കേരള സര്‍വകലാശാല തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; മന്ത്രി ബിന്ദുവുമായി വിസി ചര്‍ച്ച നടത്തി

Spread the love

തിരുവനന്തപുരം: മൂന്നാഴ്ച നീണ്ടുനിന്ന കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് പരിഹാരമാകുന്നു.

സമവായ ചർച്ചകള്‍ക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ക്ഷണം സ്വീകരിച്ച്‌ മന്ത്രി ആർ. ബിന്ദുവിനെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മല്‍ ഔദ്യോഗിക വസതിയിലെത്തി കണ്ടു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു.

ഇരുപത് ദിവസങ്ങള്‍ക് ശേഷം വെള്ളിയാഴ്ച വൈസ് ചാൻസലർ ഓഫീസിലെത്തി ഫയലില്‍ ഒപ്പുവെച്ചു. വിസിക്കെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും സർക്കാർ ഇടപെടലുകളെ തുടർന്ന് സംഘർഷാവസ്ഥ ഒഴിവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തർക്കം നീണ്ടുപോയാല്‍ വിദ്യാർത്ഥികള്‍ക്ക് ഗുണം ചെയ്യില്ലെന്ന സർക്കാർ നിലപാടാണ് ചർച്ചകള്‍ക്ക് വഴി തുറന്നത്. ഭാരതാംബ വിവാദത്തിനു ശേഷം രജിസ്ട്രാർ കെ.എസ്. അനില്‍ കുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലറുടെ നടപടിയുടെ സാധുതയും ചർച്ചയില്‍ ഉണ്ടായെന്നാണ് സൂചന. സർവകലാശാല ചാൻസലർ ആയ ഗവർണറുമായും വരുംദിവസങ്ങളില്‍ ചർച്ചയുണ്ടാകുമെന്ന് മന്ത്രി സൂചന നല്‍കിയിരുന്നു.