കൊറിയർ സർവിസ് വഴി ലഹരിമരുന്ന് കടത്ത്; പ്രതികൾക്ക് 10വർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും

Spread the love

ആലപ്പുഴ: മെഡിക്കൽ സ്റ്റോറിലേക്കെന്ന വ്യാജേന കൊറിയർ സർവിസ് വഴി ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികൾക്ക് 10വർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും. പ്രതികളായ കൊല്ലം വടക്കേവിള തണ്ടാശേരിവയലിൽ അമീർഷാൻ (25), മുള്ളുവിള നഗർ ദീപം വീട്ടിൽ ശിവൻ (33) എന്നിവരെ ആലപ്പുഴ അഡീഷണൽ സെക്ഷൻസ് കോടതി രണ്ട് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷിച്ചത്.

video
play-sharp-fill

പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുവഭിക്കണം. 2023 സെപ്റ്റംബർ 23 നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ റെയ്ബാൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മൈമൂൻ ലൈഫ് ഫാർമ എന്ന മെഡിക്കൽ സ്റ്റോറിലേക്കെന്ന് പറഞ്ഞ് ഹൈദരാബാദിലെ ഉയർവിദ മെഡികെയർ മരുന്ന് നിർമാണകമ്പനിക്ക് ഓൺലൈൻവഴി ഓർഡർ നൽകിയശേഷം എത്തുന്ന മാരകലഹരിമരുന്ന് കൈപ്പറ്റിയായിരുന്നു ഇവരുടെ തട്ടിപ്പ്.

10 മില്ലിമീറ്റർ വീതമുള്ള 100 കുപ്പികളിലായി ദ്രാവകരൂപത്തിലുള്ള ഒരുലിറ്റർ ഡയസെപാം ആണ് വരുത്തിയത്. ആലപ്പുഴ മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് നമ്പരുള്ള പടമെടുത്ത് അവിടേക്ക് ഡയസെപാം ആവശ്യപ്പെട്ട് ഹൈദരാബാദിലെ കമ്പനിയിലേക്ക് ഇ-മെയിൽ അയച്ചു. ബന്ധപ്പെടാനായി ഇവരുടെ നമ്പരാണ് കൊടുത്തത്. എന്നാൽ, കൊറിയറുകാർ ആ നമ്പറിൽ വിളിക്കാതെ നേരേ ആലപ്പുഴയിലെ മെഡിക്കൽ സ്റ്റോറിലേക്ക് മരുന്നെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group