ബിനോയി കോടിയേരി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി ; മുംബൈ പൊലീസ് തലശ്ശേരിയിലുള്ള വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി
സ്വന്തം ലേഖിക
കണ്ണൂർ : പീഡനക്കേസിൽ പ്രതിയായ ബിനോയ് കോടിയേരി ഒളിവിൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുംബൈ പോലീസിന്റെ നോട്ടീസ് അയച്ചു.ബിനോയിയെ നേരിൽകാണാൻ പോലീസിന് കഴിഞ്ഞില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.തിരുവങ്ങാട്ടെയും മൂഴിക്കരയിലെയും വീട്ടിൽ പോലീസെത്തി.അന്ധേരിയിലെ ഓശിവര പോലീസ് സ്റ്റേഷനിലാണു യുവതി പരാതി നൽകിയിട്ടുള്ളത്.ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത മുംബൈ ഓഷിവാര സ്റ്റേഷനിലെ എസ്.ഐമാരായ വിനായക് ജാദവ്, ദയാനന്ദ് പവാർ എന്നിവരാണു കണ്ണൂരിലെത്തിയത്. ബിനോയിക്കെതിരായ പരാതിയിൽ യുവതി നൽകിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്.ബിനോയ് കോടിയേരിക്കെതിരെ ശക്തമായ രേഖകളും ഫോട്ടോകളും തെളിവുകളായി ഉണ്ടെന്ന് പരാതിക്കാരിയായ യുവതി വ്യക്തമാക്കി. ഇവയിൽ ചിലത് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന് കൈമാറിയതായും അവർ പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച് പൊലീസ് പ്രതികരിച്ചില്ല. കുഞ്ഞിന്റെ പിതാവ് ബിനോയ് ആണെന്ന് അവകാശപ്പെട്ട പരാതിക്കാരി തെളിയിക്കാൻ ഡി.എൻ.എ പരിശോധനക്ക് തയാറാണെന്ന് വ്യക്തമാക്കി. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലും പാസ്‌പോർട്ടിലും പിതാവിന്റെ പേര് ബിനോയിയുടേതാണെന്നും പരാതിക്കാരിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.