ധാന്യം വറക്കുന്നതിനിടെ ബെൽറ്റിൽ ഷോൾ കുരുങ്ങി, കഴുത്ത് അറ്റു ; തിരുവനന്തപുരത്ത് ഫ്ലവർ മില്ലിലെ ജീവനക്കാരിക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം : വെഞ്ഞാറമൂട് ഫ്ലവർ മില്ലിലെ ബെൽറ്റിൽ ഷോൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം.

മില്ലിലെ ജീവനക്കാരി കാരേറ്റ് പുളിമാത്ത് സ്വദേശിനി ബീന(47)യാണ് മരിച്ചത്, ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം,

മില്ലിൽ ധാന്യം വറക്കുന്നതിനിടെ ഷോൾ യന്ത്രത്തിൽ കുടുങ്ങി കഴുത്ത് അറ്റുപോവുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു ജീവനക്കാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.