തൃശ്ശൂർ കുരിയച്ചിറയിൽ സ്കൂളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി ; ക്ലാസ് മുറിയിലെ മേശവലിപ്പിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്

Spread the love

തൃശ്ശൂർ : കുരിയച്ചിറയിൽ സ്കൂളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി.  കുരിയച്ചിറ സെന്റ് പോൾസ് സ്കൂളിൽ മൂന്നാം ക്ലാസിലെ മേശക്കുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം, അധ്യാപികയുടെ മേശ വലിപ്പ് തുറന്നു പുസ്തകം എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടികൾ പാമ്പിനെ കണ്ടെത്തിയത്.

തുടർന്ന് കുട്ടികൾ  അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു, അധ്യാപകർ തുടർനടപടികൾ സ്വീകരിച്ച് പാമ്പിനെ പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group