
കൊണ്ടോട്ടി : മലപ്പുറം കൊട്ടപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനം. ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചത്.
കൊണ്ടോട്ടി സ്വദേശി സക്കറിയയുടെ മകൻ മുഹമ്മദ് ലബീബിനാണ് മർദ്ദനമേറ്റത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം, ബാത്‌റൂമിൽ കൊണ്ടു പോയി മുഖത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു, ഫറൂക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിക്ക് ഉടനടി തന്നെ പ്ലാസ്റ്റിക് സർജറി നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group