
കുമരകം: 2025 ലെ പരീക്ഷകളിൽ റാങ്കുൾപ്പെടെ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ, ബിജെപി കുമരകം പഞ്ചായത്ത് കമ്മിറ്റിയുടെയും, പഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തിൽ അഭിനന്ദിച്ചു.
എം.ജി യൂണിവേഴ്സിറ്റിയുടെ 2025 വർഷത്തിലെ ബി എഡ് (ഇംഗ്ലീഷ്) പരീക്ഷയിൽ 99.1 ശതമാനം മാർക്കോടെ പത്താം റാങ്ക് കരസ്ഥമാക്കിയ അനു എലിസബത്ത് വർഗീസിനെ, കുമരകം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ: ശ്രീജ സുരേഷ് ഫലകം നല്കി അഭിനന്ദിച്ചു.
പത്താം വാർഡിലെ പുത്തേഴത്ത് വീട്ടിൽ സാജൻ ഫിലിപ്പിന്റെയും അമ്പിളി എൻ വി യുടെയും മകളാണ് അനു എലിസബത്ത്. കൂടാതെ എസ് എസ് എൽസി, പ്ലസ് ടു പരീക്ഷകളിൽ (മലയാളം, സിബിഎസ്ഇ ) എ പ്ലസ് ഉൾപ്പെടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്തംഗങ്ങളായ വി.എൻ ജയകുമാർ, പി.കെ സേതു, ഷീമാ രാജേഷ്, ബി ജെ പി ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ, സഹ പ്രഭാരി അഡ്വ: ജോഷി ചീപ്പുങ്കൽ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിബു വാസു, വൈസ് പ്രസിഡന്റുമാരായ
സതീഷ് കരിവേലിൽ, ബൈജു എ.എം, സെക്രട്ടറിമാരായ സുരേഷ് ലാൽ, ജ്യോതി അനിൽ, ശ്വേതാ മിഥുൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.