ഡെങ്കിപ്പനി: നടന്‍ വിജയ് ദേവരകൊണ്ട ആശുപത്രിയില്‍; ‘കിംഗ്ഡ’ യുടെ റിലീസ് വൈകുമോ?

Spread the love

ഡങ്കിപ്പനിയെ തുടര്‍ന്ന് നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീരീക്ഷണത്തിലാണെന്നും കുറച്ച്‌ ദിവസങ്ങള്‍ക്കുളളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നടന്റെ ബന്ധുക്കള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. .പുതിയ ചിത്രം ‘ കിംഗ്ഡ’ യുടെ റിലീസിന് തൊട്ടുമുന്‍പാണ് നടനെ ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്.അതിനാല്‍ ചിത്രം വൈകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

നേരത്തെ മെയ് 30-ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന സിനിമ പല കാരണങ്ങളാല്‍ വൈകുകയും റിലീസ് തീയതി ജൂലായ് നാലിലേക്കും പിന്നീട് ജൂലായ് 31-ലേക്കും മാറ്റുകയും ചെയ്തു. നടന്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ റിലീസിനായുളള തയ്യാറെടുപ്പുകള്‍ തുടരുകയാണ്.