
കോട്ടയം: കൊല്ലം തേവലക്കരയിൽ വൈദ്യുതി ആഘാതം ഏറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
വൈദ്യുതിവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും സ്കൂൾ മാനേജ്മെന്റിനും മിഥുന്റെ മരണത്തിൽ ഉത്തരവാദിത്തം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു അപകടം ഉണ്ടാകില്ലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയോട് അടക്കം ഇത് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
സംഭവത്തിൽ കുട്ടിയെ കുറ്റവാളി ആക്കാനാണ് അധികൃതരും സർക്കാരും ശ്രമിക്കുന്നത്.
ഇത് അനുവദിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിന്റെ കാരണം കുട്ടിയുടെ തന്നെ അശ്രദ്ധയെന്ന് പറഞ്ഞ് കുട്ടിയാണ് കുറ്റവാളി എന്ന മട്ടിൽ സംസാരിച്ച മന്ത്രി സൂബാ ഡാൻസനായി പോയതും അപലപനീയമാണ്.
മന്ത്രിമാരുടെ നാവടക്കാനും, അവരെ നിയന്ത്രിക്കാനും മുഖ്യമന്ത്രി തയ്യാറാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.