
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്ത് മോസ്‌കോയിലെ 34-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 19) ഉച്ചയ്ക്ക് 12ന് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജോബ് മൈള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജു, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് മണിയമ്മ രാജപ്പന്‍, വൈസ് പ്രസിഡന്‍റ് തങ്കമ്മ ശശിധര മേനോന്‍, പഞ്ചായത്തംഗങ്ങളായ പി.എ. ബിന്‍സണ്‍, ആന്‍സി ജോസഫ്, ബാബു പാറയില്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ജോസഫ്, പഞ്ചായത്തംഗങ്ങളായ പി.എം. നൗഫീല്‍, സെലീനാമ്മ തോമസ്, അന്നമ്മ, ജി. അശോക്, സുജാത സാബു, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, വി.വി. വിനയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.
മോസ്‌കോ ചേരിയ്ക്കലില്‍ ഡോ. മാത്യു മാത്യു സൗജന്യമായി വിട്ടുനല്‍കിയ മൂന്നു സെന്‍റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group