
കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ വിഷപ്പാമ്പുമായി കുട്ടികളുടെ കളി. മൂർഖൻ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിൽ അടയ്ക്കുകയായിരുന്നു. ശേഷം ഫോട്ടോയെടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പത്ത് വയസില്‍ താഴെയുള്ള കുട്ടികളാണ് പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയത്.
കഴിഞ്ഞ ദിവസം സ്‌കൂള്‍ അവധിയായിരുന്നു. കുട്ടികള്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് എന്തോ ഇഴഞ്ഞുപോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാല്‍ കുട്ടികള്‍ക്ക് അത് പാമ്പാണെന്ന് മനസിലായിരുന്നില്ല. ഇതോടെ മൂർഖൻ കുഞ്ഞിനെ കൈകൊണ്ടെടുത്ത് പ്ലാസ്റ്റിക് കുപ്പിയില്‍ അടച്ചുവയ്ക്കുകയായിരുന്നു.
കുട്ടികളെ പാമ്പ് കടിച്ചിട്ടില്ല. സംഭവം നടക്കുന്ന സമയത്ത് കുട്ടികളുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. പാമ്പിൻറെ ഫോട്ടോയെടുത്ത് അമ്മയ്ക്ക് അയച്ചുകൊടുത്തു. ചിത്രം കണ്ട അമ്മ ഭയന്നുപ്പോയി. കുട്ടികള്‍ക്ക് കടിയേറ്റോ എന്നും ആശങ്കയുണ്ടായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സ്‌നേക്ക് റെസ്‌ക്യുവർ ഫൈസൽ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group