വീട്ടിൽ അതിക്രമിച്ചു കയറി മോഷണം: ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മാല എടുത്തു; അമ്മയുടെ വസ്ത്രം കത്രിക വച്ചുകീറി; പ്രതി പോലീസ് പിടിയിൽ

Spread the love

പൂന്തുറ : അതിക്രമിച്ച്‌ വീടിനുള്ളില്‍ കയറി അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന്റെ ഒരു പവന്റെ മാല പൊട്ടിച്ചെടുക്കുകയും കുഞ്ഞിനൊപ്പം ഉറങ്ങുകയായിരുന്ന അമ്മയുടെ വസ്ത്രം കത്രിക കൊണ്ട് കീറി കളയുകയും ചെയ്ത പ്രതി പോലീസ് പിടിയിൽ. വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂന്തുറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.

മാണിക്യവിളാകം  സമ്മില്‍ മോനെ(23) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15-ന് അർധരാത്രിയായിരുന്നു സംഭവം ഉണ്ടായത്. വീടിനുള്ളിലേക്ക് കയറിയ പ്രതി അമ്മയുടെ അരികെ ഉറങ്ങുകയായിരുന്ന കുട്ടിയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന അമ്മയുടെ വസ്ത്രം കത്രിക കൊണ്ട് മുറിച്ചുമാറ്റിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇവർ ഉറക്കമുണർന്നപ്പോഴായിരുന്നു വസ്ത്രം കീറിയ നിലയില്‍ കണ്ടത്. തുടർന്നാണ് കുഞ്ഞിന്റെ മാലയും നഷ്ടപ്പെട്ടതറിയുന്നത്. ഇതേ തുടർന്ന് പൂന്തുറ പോലീസില്‍ പരാതി നല്‍കി.

എസ്‌ഐമാരായ വി. സുനില്‍, ശ്രീജേഷ്, നവീൻ ജോർജ്, സിപിഒമാരായ ദീപക്, രാജേഷ്, സനല്‍, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ബീമാപള്ളി, മാണിക്യവിളാകം അടക്കമുള്ള മേഖലകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് സമ്മിലെന്ന് എസ്‌ഐ വി. സുനില്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group