
കൊണ്ടോട്ടി: പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു.
കൊണ്ടോട്ടിക്കു സമീപം നീറാട് മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്.
വീട്ടുപറമ്പില്‍ തെങ്ങിന്‍തടം എടുത്തുകൊണ്ടിരിക്കെയാണ് ഷോക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മുഹമ്മദ് ഷാ ദൂരെക്ക് തെറിച്ചു വീണു. ശബ്ദംകേട്ട് അടുത്ത വീട്ടില്‍നിന്ന് സഹോദരന്റെ ഭാര്യ ഓടിവന്നു നോക്കിയപ്പോള്‍ മുഹമ്മദ് ഷാ കമ്പിയില്‍ തട്ടി ഷോക്കേറ്റുകിടക്കുന്നതു കണ്ടു.
ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയവരില്‍ ഒരാള്‍ ഇഷ്ടികയെടുത്ത് കമ്പിയില്‍ എറിഞ്ഞാണ് വൈദ്യുതിക്കമ്പി ശരീരത്തില്‍നിന്നു വേര്‍പെടുത്തിയത്.
പ്രാഥമികചികിത്സ നല്‍കി ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.